മൊറാര്‍ജി ദേശായിയുടെ ജന്മദിനം ആചരിച്ച് ആർജെഡി
1396682
Friday, March 1, 2024 7:16 AM IST
കോട്ടയം: മുന്‍ പ്രധാനമന്ത്രിയും പ്രമുഖ ഗാന്ധിയനുമായ മൊറാര്‍ജി ദേശായിയുടെ 128-ാം ജന്മദിനം രാഷ്ട്രീയ ജനതാദള്‍ ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. രാവിലെ നേതാക്കളും പ്രവര്‍ത്തകരും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ജന്മദിന സമ്മേളനം നടന്നു.
രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ടി. ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി.
നേതാക്കളായ തോമസ് ടി. ഈപ്പന്, ബെന്നി സി. ചീരഞ്ചിറ, ഫിറോസ് മാവുങ്കല്‍, ജോണ്‍ മാത്യു മൂലയില്‍, ജയറാം രാമചന്ദ്രന്, എ.എ. റഷീദ്, കെ.ആര്. മനോജ്കുമാര്‍, ജോര്‍ജ് തോമസ് ഞള്ളാനി, റിജോ പാദുവ, വി.ജെ. വര്‍ക്കി, അജിത് മുതുകുന്നേല്‍, വിധു ജേക്കബ്, അനില്‍കുമാര്‍, ജോസഫ് കടപ്പള്ളി, എസ്. ദയാല്‍ എന്നിവര്‍ പ്രസംഗിച്ചു.