ചികിത്സാസഹായസമിതി
1396710
Friday, March 1, 2024 11:19 PM IST
എലിക്കുളം: മഞ്ചക്കുഴിയിൽ ഓട്ടോഡ്രൈവറായ വേലംപറമ്പിൽ (പാമ്പാടിയാത്ത്) ജി. സജിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നുദിവസമാണിപ്പോൾ ഡയാലിസിസ്. കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിൽ കഴിയുന്ന സജിയുടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വേണ്ടത് 25 ലക്ഷം രൂപ. തുക സമാഹരിക്കാൻ ജനപ്രതിനിധികൾ ചേർന്ന് ചികിത്സാസഹായസമിതി രൂപവത്കരിച്ചു.
നാളെ ഭവനസന്ദർശനം നടത്തും. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, അംഗങ്ങളായ സെൽവി വിത്സൺ, ഷേർലി അന്ത്യാംകുളം, മാത്യൂസ് പെരുമനങ്ങാട്ട്, എസ്. സൂര്യമോൾ, ജയിംസ് ജീരകത്തിൽ, യമുനപ്രസാദ് എന്നിവർ രക്ഷാധികാരികളായ സമിതിയാണ് പ്രവർത്തിക്കുന്നത്. വാർഡംഗം ദീപ ശ്രീജേഷ് ചെയർപേഴ്സണായും ഒ.ആർ. വിനീത്, പി.ഡി. ഷാജി, ടി.എസ്.രഘു എന്നിവർ ഭാരവാഹികളായ സമിതിയാണ് നിധിസമാഹരണത്തിനായി ജനങ്ങളിലേക്കെത്തുന്നത്.
സജിയുടെ ഭാര്യ പ്രിയ സജിയുടെയും വാർഡംഗം ദീപ ശ്രീജേഷിന്റെയും പേരിൽ കേരള ഗ്രാമീൺബാങ്ക് പൈക ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ - 40610101100440, ഐഎഫ്എസ്സി കോഡ് -കെഎൽജിബി0040610. ഗൂഗിൾപേ നമ്പർ - 8891998160.