"ഗുരുപറ്റം-79': 45 വർഷത്തിനുശേഷം വീണ്ടുമൊരു ഒത്തുചേരൽ
1396994
Sunday, March 3, 2024 4:51 AM IST
മുണ്ടക്കയം: മുണ്ടക്കയം ബിബിഎം ബേസിക് ട്രെയിനിംഗ് സ്കൂളിലെ 1979-81 ബാച്ചിലെ അധ്യാപക വിദ്യാർഥികൾ 45 വർഷത്തിനുശേഷം ഒത്തുചേർന്നു. അന്നത്തെ 30 വിദ്യാർഥികളിൽ 21 പേരാണ് ഗുരുപറ്റം-79 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കാളികളായത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തു വിശ്രമജീവിതം നയിക്കുന്നവരാണിവർ. ഒട്ടനവധി വിദ്യാർഥികൾക്ക് അക്ഷര ജ്ഞാനവും ജീവിതോപാധിയും പകർന്നു നൽകിയ ഗുരുശ്രേഷ്ഠരാണിവർ.
ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പൽ ആൻഡ്രൂസ് ദാനിയേൽ സംഗമം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും ഇടവക വികാരിയുമായ ഫാ. ടോം ജോസ് അനുഗ്രഹ പ്രഭാഷണവും മുൻ അധ്യാപകൻ പി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു. ഗുരുപറ്റം-79 കോ-ഓർഡിനേറ്റർ റെജിമോൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഒ.ജെ. കുര്യൻ, അലക്സ് വർഗീസ്, ഇ.കെ. സുശീല, സിസ്റ്റർ ലിസി ടോം, സിസിലിക്കുട്ടി ജേക്കബ്, എൻ.എം. ആന്റണി എന്നിവർ പ്രസംഗിച്ചു.