കിടാരികളെ വിതരണം ചെയ്തു
1397108
Sunday, March 3, 2024 6:54 AM IST
വെച്ചൂര്‍: വെച്ചൂർ പഞ്ചായത്ത് 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടൻ കിടാരികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ഷൈലകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ്പ്രസിഡന്റ് ബിന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. രണ്ട് ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിച്ചത്. 16 ഗുണഭോക്താക്കള്‍ക്കായി 12,500 രൂപ സബ്സിഡിയോടുകൂടി 25000 രൂപയ്ക്കാണ് കിടാരികളെ വിതരണം ചെയ്തത്.
നിർവഹണ ഉദ്യോഗസ്ഥ ഡോ. നിമ്മി എ. ജോർജ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സോജി ജോര്‍ജ്, പി.കെ. മണിലാല്‍, മെംബര്‍മാരായ സ്വപ്ന മനോജ്, ബിന്ദു രാജു തുടങ്ങിയവർ സംബന്ധിച്ചു.