കേരള ലേബര്‍ മൂവ്മെന്റ് നേതൃസംഗമം ഇന്ന്
1397113
Sunday, March 3, 2024 6:54 AM IST
ചങ്ങനാശേരി: അതിരൂപത കേരള ലേബര്‍ മൂവ്മെന്റിന്റെ (കെഎല്‍എം) നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആര്‍ച്ച്ബിഷപ് കാവുകാട്ട് ഹാളില്‍ അതിരൂപതയിലെ മുഴുവന്‍ കെഎല്‍എം ഭാരവാഹികളെയും പങ്കെടുപ്പിച്ച് നേതൃത്വ സംഗമം നടത്തും.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ് ഉദ്ഘാടനം ചെയ്യും. അതിരൂപത ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം മാര്‍ഗനിര്‍ദേശ പ്രസംഗം നടത്തും.
കെഎല്‍എം സംഘങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സംരംഭക പദ്ധതികളെ സഹായിക്കുന്നതിനായി കെഎല്‍എം വിംഗ്സ് ചെറുസംരംഭകത്വ സഹായപദ്ധതിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ നടക്കും. മികച്ച കര്‍ഷകര്‍ക്കുള്ള കര്‍ഷകശ്രീ അവാര്‍ഡും സമ്മേളനത്തില്‍ നല്‍കും.
ആലപ്പുഴ സഹൃദയ ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ പെരുമ്പള്ളിത്തറ ക്ലാസ് നയിക്കും. കണ്‍വീനര്‍ അന്നമ്മ ഷാജി, സംസ്ഥാന സെക്രട്ടറി സണ്ണി അഞ്ചില്‍ എന്നിവര്‍ പ്രസംഗിക്കും.