തുറന്ന ഓട്ടോയില്‍ റോഡ് ഷോയുമായി ഫ്രാന്‍സിസ് ജോര്‍ജ്
1415803
Thursday, April 11, 2024 10:57 PM IST
കോട്ടയം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് തുറന്ന ഓട്ടോയില്‍ റോഡ് ഷോ നടത്തി. നിരവധി ഓട്ടോറിക്ഷകളുടെ അകമ്പടിയോടെയാണു സ്ഥാനാര്‍ഥി നഗരത്തില്‍ പര്യടനം നടത്തിയത്.
ഇന്നലെ വൈകുന്നേരം 4.30നു യുഡിഎഫിന്റെ കോട്ടയത്തെ കേന്ദ്ര ഇലക്ഷന് കമ്മിറ്റി ഓഫീസില്‍നിന്നും ഏറ്റുമാനൂരിലേക്കാണ് പര്യടനം നടത്തിയത്. പര്യടനം കടന്നുപോയ വഴികളില്‍ നിരവധി പേര് സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. യുഡി എഫ് കേന്ദ്ര ഇലക്ഷന് കമ്മിറ്റി
ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ റോഡ് ഷോ ഉദ്ഘാടനം ചെയ്തു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് ടോണി തോമസ്, നന്ത്യോട് ബഷീര്‍ , ജയ്ജി പാലയ്ക്കലോടി, എ.കെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.