ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ ഇ​​ന്നു തു​​റ​​ന്നു​​തു​​ട​​ങ്ങും
Thursday, April 11, 2024 10:57 PM IST
കു​​മ​​ര​​കം: ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ ഇ​​ന്നു രാ​​വി​​ലെ 10 നു ​​തു​​റ​​ന്നു​​തു​​ട​​ങ്ങും. മൂ​​ന്നാം ഘ​​ട്ട ബ​​ണ്ടി​​ന്‍റെ (മ​​ധ്യ​​ഭാ​​ഗ​​ത്തു​​ള്ള പു​​തി​​യ ബ​​ണ്ടി​​ന്‍റെ) ഷ​​ട്ട​​റു​​ക​​ളാ​​ണ് ആ​​ദ്യം തു​​റ​​ന്നു തു​​ട​​ങ്ങു​​ക. സ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ല്ലെ​​ങ്കി​​ൽ അ​​ഞ്ചു ദി​​വ​​സ​​ങ്ങ​​ൾ കൊ​​ണ്ട് എ​​ല്ലാ ഷ​​ട്ട​​റു​​ക​​ളും ഉ​​യ​​ർ​​ത്താ​​നാ​​കു​​മെ​​ന് മെ​​ക്കാ​​നി​​ക്ക​​ൽ വി​​ഭാ​​ഗം അ​​റി​​യി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​തി​​നേ​​ക്കാ​​ൾ ര​​ണ്ടു ദി​​വ​​സം വൈ​​കി​​യാ​​ണ് ഈ ​​വ​​ർ​​ഷം ബ​​ണ്ട് തു​​റ​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ൾ ബ​​ണ്ട് തു​​റ​​ക്കു​​ന്ന​​തു​​കൊ​​ണ്ട് കു​​ട്ട​​നാ​​ടി​​ന് എ​​ന്തെ​​ല്ലാം പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​മെ​​ന്ന​​ത് കാ​​ലാ​​വ​​സ്ഥ​​യെ ആ​​ശ്ര​​യി​​ച്ചാ​​ണി​​രി​​ക്കു​​ന്ന​​ത്. മ​​ഴ പെ​​യ്യു​​ക​​യും കി​​ഴ​​ക്ക​​ൻ വെ​​ള്ളം താ​​മ​​സ​​മി​​ല്ലാ​​തെ എ​​ത്തു​​ക​​യും ചെ​​യ്താ​​ൽ വ​​ലി​​യ പ്ര​​യോ​​ജ​​നം കു​​ട്ട​​നാ​​ടി​​ന് ല​​ഭി​​ക്കു​​ക​​യി​​ല്ല. ക​​ട​​ലി​​ൽ​​നി​​ന്ന് ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി ജ​​ല​​മാ​​ലി​​ന്യ​​ങ്ങ​​ൾ ന​​ശി​​ക്കു​​ക​​യു​​മി​​ല്ല.


വേ​​ലി​​യേ​​റ്റ​​വും വേ​​ലി​​യി​​റ​​ക്ക​​വും ഉ​​ണ്ടാ​​യാ​​ലേ ഉ​​പ്പു​​വെ​​ള്ളം കു​​ട്ട​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ ക​​യ​​റി മാ​​ലി​​ന്യ​​ങ്ങ​​ൾ ന​​ശി​​പ്പി​​ക്കു​​ക​​യു​​ള്ളൂ. ഇ​​ന്ന് ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ക്കു​​മ്പോ​​ൾ അ​​പ്പ​​ർ കു​​ട്ട​​നാ​​ട്ടി​​ലേ​​ക്ക് വെ​​ള്ളം ശ​​ക്ത​​മാ​​യി ഒ​​ഴു​​കി​​യെ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ക്കു​​ന്ന​​തി​​നാ​​ൽ കാ​​യ​​ലി​​ൽ പ​​ണി​​യെ​​ടു​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.