മരങ്ങോലി ഇടവകയ്ക്ക് മനോഹരവൈദികമന്ദിരം സ്വന്തം
1415827
Thursday, April 11, 2024 10:57 PM IST
മരങ്ങോലി: സെന്റ് മേരീസ് ദേവാലയത്തിൽ നിർമാണം പൂർത്തീകരിച്ച വൈദികമന്ദിരത്തിന്റെ ആശീർവാദം നാളെ നടക്കും. നാളെ 5.30ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് വൈദിക മന്ദിരം ആശീർവദിക്കുമെന്ന് വികാരി റവ. ഡോ. ജോസഫ് പര്യാത്ത് അറിയിച്ചു.
1958ൽ നിർമിച്ച വൈദിക മന്ദിരം പൊളിച്ചു നീക്കി അതേ സ്ഥലത്തു തന്നെയാണ് പുതിയമന്ദിരം പണിതീർത്തത്. 2023 ഏപ്രിൽ 13ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ശിലാസ്ഥാപനം നടത്തിയ പുതിയ വൈദിക മന്ദിരം ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാനായത് കൂട്ടായ നേതൃത്വത്തിന് തെളിവായി. വൈദികമന്ദിര നിർമാണത്തോടനുബന്ധിച്ച് പൂർത്തിയാക്കിയ വിശുദ്ധ അൽഫോൻസാമ്മയുടെ ഗ്രോട്ടോയുടെ വെഞ്ചെരിപ്പ് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിക്കും. തുടർന്ന് ഉദ്ഘാടന സമ്മേളനവും സ്നേഹവിരുന്നും നടക്കും.