കേന്ദ്രം ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്നു: തോമസ് ചാഴികാടൻ
1415839
Thursday, April 11, 2024 10:57 PM IST
കുറവിലങ്ങാട്: കേന്ദ്രം ഫെഡറൽവ്യവസ്ഥിതിയെ തകർക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പറഞ്ഞു. ടൗണിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ചാഴികാടൻ. കഴിഞ്ഞ തവണനൽകിയ അവസരത്തിലൂടെ ജനങ്ങൾക്കൊപ്പംനിന്ന് എല്ലാമേഖലയ്ക്കും പ്രാധാന്യം നൽകി വികസനമുറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തോമസ് ചാഴികാടൻ പറഞ്ഞു.
എൽഡിഎഫ് നേതാക്കളായ പി.സി കുര്യൻ, സദാനന്ദശങ്കർ, എ.എൻ ബാലകൃഷ്ണൻ, പി.വി സിറിയക്, എം.എം ദേവസ്യ, സിബി മാണി, തോമസ് ടി. കീപ്പുറം, പി.വി സുനിൽ, കെ. ജയകൃഷ്ണൻ, കെ.കെ രാമഭദ്രൻ, പി.ജി ത്രിഗുണസെൻ തുടങ്ങിയവർ പ്രസംഗിച്ചു.