ശബരിമല വിമാനത്താവളപദ്ധതി: 15ന് എരുമേലിയില്‍ പൊതു തെളിവെടുപ്പ്
1416065
Friday, April 12, 2024 10:49 PM IST
കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടു പരിസ്ഥിതി വിഷയത്തിലുള്ള പൊതുതെളിവെടുപ്പ് 15ന് രാവിലെ 11.30ന് എരുമേലിയിലെ അസംപ്ഷന്‍ ഫൊറോന പള്ളി ഓഡിറ്റോറിയത്തില്‍ ജില്ലാ കളക്ടര്‍ നടത്തും.
പൊതു ജനങ്ങള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങള്‍ തെളിവെടുപ്പുവേളയില്‍ ഉന്നയിക്കാം. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി പഞ്ചായത്തിൽ എരുമേലി സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ 20, 21, 22, 23, 24, 25, 26, 27, 30, 31, 32, 33, 34, 35, 36, 37, 38, 39, 13, 168, 169, 170, 171, 172, 173, 174, 175, 176, 177 184, 167, 166, 165, 146, 40, 41, 42, 43 4 0 2208 281 282 283 എന്നീ സര്‍വേ നമ്പറുകളിലും, മണിമല പഞ്ചായത്തിലെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 19ല്‍ 413, 414, 421, 422, 423; ബ്ലോക്ക് നമ്പര്‍ 21 ല്‍ 191, 192, 299 എന്നീ സര്‍വേ നമ്പറുകളിലെ 1,039,876 ഹെക്ടര്‍ വിസ്തൃതിയുള്ള ഭൂമിയിലാണ് സംസ്ഥാന വ്യവസായ വികസന കോര്പറേഷന് ശബരിമല ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര വിമാനത്താവള പദ്ധതി ആരംഭിക്കുവാനുദ്ദേശിക്കുന്നത്.