പ്രേഷിതര്‍ ത്യാഗനിര്‍ഭരമായ സ്നേഹത്തിന്റെ ശുശ്രൂഷകരാകണം: റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍
1418181
Monday, April 22, 2024 11:36 PM IST
ഭരണങ്ങാനം: പ്രേഷിതര്‍ ത്യാഗനിര്‍ഭരമായ സ്നേഹത്തിന്റെ ശുശ്രൂഷകരാകണമെന്നും മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ഊന്നല്‍ സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്ത്തനങ്ങള്ക്കാകണമെന്നും മിഷന്‍ലീഗ് പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതിയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രൂപത പ്രസിഡന്റ് ഡോ. ജോബിന് ടി. ജോണി അധ്യക്ഷത വഹിച്ചു. മിഷന്‍ലീഗ് സംഘടനയുടെ അന്തര്‍ദേശീയ ഭാരവാഹിയായ ബിനോയി പള്ളിപ്പറമ്പിലിനെയും ദേശീയ ഭാരവാഹിയായ ബെന്നി മുത്തനാട്ടിനെയും സംസ്ഥാന ഭാരവാഹികളായ ജസ്റ്റില് വയലില്‍, തോമസ് അടുപ്പുകല്ലുങ്കല്‍, മനു അഗസ്റ്റിന് മാളികപ്പുറത്ത് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ടോം ജോസ് ഒട്ടലാങ്കല്‍, സിസ്റ്റര്‍ ഡോ. മോനിക്ക എസ്എച്ച്, അമല്‍ വാക്കാട്ടില്‍ പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപതയിലെ 17 മേഖലകളില്‍നിന്നുള്ള മേഖല ഭാരവാഹികളും രൂപത എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.