മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ച് റെസിഡന്റ്സ് അസോസിയേഷന്
1418252
Tuesday, April 23, 2024 6:22 AM IST
ഏറ്റുമാനൂര്‍: 80 വയസിനുമേൽ പ്രായമുള്ള മുതിർന്ന വോട്ടർമാരെ ശക്തിനഗര്‍ റെസിഡന്റ്സ് അസോസിയേഷന് ആദരിച്ചു. പ്രസിഡന്റ് എം.എസ്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ടി.യു. സുകുമാരന്‍, ഡോ. കെ.പി. ശശിധരന് എന്നിവര്‍ മുതിര്‍ന്ന വോട്ടര്‍മാരായ പി. ശങ്കരന്, പി. ചന്ദ്രന്‍കുട്ടി എന്നിവരെ പൊന്നാടയണിയിച്ചു. അനാരോഗ്യം മൂലം ചടങ്ങില്‍ പങ്കെടുക്കാനാകാതെ വന്ന വോട്ടര്‍മാരെ അവരുടെ വീടുകളിലെത്തി ആദരിക്കും.
സെക്രട്ടറി ബി. സുനില്‍കുമാര്‍, ട്രഷറര്‍ എന്‍. വിജയകുമാര്‍, വൈസ് പ്രസിഡന്റ് രാജു സിറിയക്, ജോയിന്റ് സെക്രട്ടറിമാരായ ടി.ജി. രാമചന്ദ്രന് നായര്‍, അമ്മിണി സുശീലന് നായര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്. ഷേണായ്, ജി. മാധവന്‍കുട്ടി നായര്‍, അഡ്വ. സി.എല്‍. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.