മെഡിക്കൽ ക്യാമ്പ് നടത്തി
1424893
Sunday, May 26, 2024 2:34 AM IST
മുണ്ടക്കയം: സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെയും പുഷ്പഗിരി മെഡിക്കൽ കോളജിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, ത്വക്ക്, ഗൈനക്കോളജി, ശിശുരോഗം, ശ്വാസകോശരോഗം, ദന്തരോഗം, കാൻസർ തുടങ്ങിയ വകുപ്പുകൾ പ്രവർത്തിച്ചു.
മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ, പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ, ക്യാമ്പ് കൺവീനർ ആന്റണി കുരുവിള, പിടിഎ പ്രസിഡന്റ് ജിജി നിക്കോളാസ്, പഞ്ചായത്തംഗം ലിസി ജിജി, സിസ്റ്റർ അലക്സ്, ട്രസ്റ്റി സണ്ണി തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.