പ്ലാശനാലിൽ അസ്ഥികൂടം കണ്ടത്തി
1424897
Sunday, May 26, 2024 2:34 AM IST
തലപ്പലം: പ്ലാശനാലിന് സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ അതിരില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ആൾസഞ്ചാരം കുറവുള്ള ഭാഗത്താണ് അസ്ഥികൂടം കിടന്നത്.
സമീപത്തുനിന്നുതന്നെ ഒരു കണ്ണടയും ബാഗും ലഭിച്ചിട്ടുണ്ട്. പ്രദേശവാസിയായ സ്ത്രീയാണ് അസ്ഥികൂടം ആദ്യം കണ്ടത്. പാലാ ഡിവൈഎസ്പി, ഈരാറ്റുപേട്ട എസ്എച്ച്ഒ, തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.