കയ്പ്പേറിയ അനുഭവങ്ങൾ: കേളക്കരി പാടത്തെ കർഷകർ കൃഷി ഉപേക്ഷിച്ചു
1425019
Sunday, May 26, 2024 5:48 AM IST
തിരുവാർപ്പ്: തിരുവാർപ്പ് പഞ്ചായത്തിലെ കേളക്കരി മാടപ്പള്ളികാട് പാടശേഖരത്തിലെ കർഷകർ നെൽകൃഷിയോട് വിടപറയുന്നു. ഇത്തവണത്തെ പുഞ്ചകൃഷിയുടെ കയ്പേറിയ അനുഭവങ്ങളാണ് കർഷകരെ നെൽകൃഷി ഇനി ഉടനെ വേണ്ടെന്നു തീരുമാനിക്കാൻ കാരണം. 180ഏക്കറുള്ള പാടത്ത് കൊയ്ത്ത് നടത്തിയത് ഏതാനും കർഷകർ മാത്രം. കൊയ്തെടുത്ത നെല്ല് വില്ക്കാൻ ഇതുവരെ ഒരു കർഷകർകനും കഴിഞ്ഞിട്ടില്ല.
വേനൽമഴ ശക്തമായതാേടെ നെല്ല് പാടത്തുകിടന്ന് നശിച്ചുകൊണ്ടിരിക്കുന്നു. ഏതാനും കർഷകർ ചണച്ചാക്കുകൾ വാങ്ങി നെല്ല് നിറച്ച് ലഭ്യമായ സ്ഥാനങ്ങളിലേക്ക് നനയാതെ മാറ്റി. കാെയ്ത നെല്ല് വാങ്ങാൻ ഒരു ഏജൻസിയും എത്താതായതാേടെ ബാക്കിയായ നെല്ല് കാൊയ്യാതെ ഉപേക്ഷിക്കാൻ കർഷകർ തീരുമാനമെടുത്തു.
മണിക്കൂറിന് രണ്ടായിരം രൂപയോളം മുടക്കി കൊയ്ത്ത് യന്ത്രം ഇറക്കുന്ന പണമെങ്കിലും നഷ്ടമാകാതിരിക്കുമെ ന്നാണ് കർഷകരുടെ നിലപാട്. ഇതോടെ കൊയ്യാൻ ബാക്കിയായ നെല്ല് താറാവുകൾ ഇറങ്ങി തിന്നുകൊണ്ടിരിക്കുകയാണിപ്പോൾ.