താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
1425029
Sunday, May 26, 2024 6:01 AM IST
ചങ്ങനാശേരി: പായിപ്പാട് ഒന്നാം വാർഡിൽ താറാവുകളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തി. എട്ട്യാകരി പാടശേഖരത്തിനു സമീപം കർഷകനായ ഔസേപ്പ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 2,500 താറാവുകളാണ് ചത്തത്.
താറാവുകളുടെ സാംപിൾ പരിശോധയ്ക്കായി തിരുവല്ലയിലെ ലാബിലേക്ക് അയച്ചു. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പ്, റവന്യു, ആരോഗ്യ വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.