നെടുംകുന്നം ഫൊറോന പള്ളിയിൽ ഇടവകദിനം ഇന്ന്
1425035
Sunday, May 26, 2024 6:06 AM IST
നെടുംകുന്നം: നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാർ ജേക്കബ് മുരിക്കന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് ഇടവകദിന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും.
ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് മുഖ്യപ്രഭാഷണം നടത്തും. വികാരി ഫാ. വർഗീസ് കൈതപ്പറമ്പിൽ, അസി. വികാരി മാത്യു മരങ്ങാട്ട്, ജോസ് ആഞ്ഞിലിത്തോപ്പിൽ, കെ.ജെ. ജോൺ, ജോസ് കെ. ജേക്കബ്, സിജു ജോസഫ് എന്നിവർ പ്രസംഗിക്കും.
വിവാഹവാർഷികത്തിന്റെ 25, 50 വർഷം പൂർത്തിയാക്കിയവരെയും പ്രത്യേക ബഹുമതികൾ നേടിയിട്ടുള്ളവരെയും ആദരിക്കുന്നു.
ഒരു വർഷത്തെ സേവനത്തിനുശേഷം മാടപ്പള്ളി ചെറുപുഷ ദേവാലയത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫാ. മിജോ കൈതപ്പറമ്പിലിന് യാത്രയയപ്പ് നൽകും. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹവരുന്നും ഉണ്ടായിരിക്കും.