അ​ല്‍​ഫോ​ന്‍​സാ നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​ത്തി​ന് നൂ​റു കു​ടും​ബ​ങ്ങ​ളെത്തി
Sunday, May 26, 2024 10:19 PM IST
ഭ​ര​ണ​ങ്ങാ​നം:​ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന അ​ല്‍​ഫോ​ന്‍​സാ നാ​മധാ​രി​ക​ളു​ടെ കൂട്ടാ​യ്മ​യ്ക്ക് നൂ​റു അ​ല്‍​ഫോ​ന്‍​സാ നാ​മ​ധാ​രി​ക​ളും അ​വരു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. നൂ​റ് അ​ല്‍​ഫോ​ന്‍​സാ​മാ​ര്‍ വിശുദ്ധ അ​ല്‍​ഫോ​ന്‍​സാ സ​ന്നി​ധി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​പ്പോ​ള്‍ ന​വ്യാ​നു​ഭ​വ​മാ​യി.

സ്ലീ​വ - അ​ല്‍​ഫോ​ന്‍​സി​യ​ന്‍ ആ​ത്മീ​യ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ സ്വ​ര്‍​ഗീയ ​മധ്യസ്ഥ​യാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങളു​ടെ​യും ഒ​ത്തു​ചേ​ര​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ല്‍​നിന്നു​ള്ള അ​ല്‍​ഫോ​ന്‍​സാ നാ​മ​ധാ​രി​ക​ള്‍ പ്രാ​യ​ഭേ​ദ​മന്യേ ഒ​ത്തു​ചേ​ര​ലി​ല്‍ പ​ങ്കുചേ​ര്‍​ന്നു.

തീ​ര്‍​ഥാട​ന​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന യോ​ഗം പാ​ലാ രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്​നേ​ഹ​ത്തി​ന്‍റെ കു​രി​ശു​യാ​ത്ര​യ്ക്കു വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ മാ​തൃ​ക​യാ​ണെ​ന്നും താ​ത്കാ​ലി​ക ആ​ശ്വാ​സ​ങ്ങ​ളും സൗ​ഖ്യ​ങ്ങ​ളു​മ​ല്ല പ്ര​ധാ​ന​പ്പെ​ട്ട​തെ​ന്നും ഉ​ദ്ഘാട​ന​പ്ര​സം​ഗ​ത്തി​ല്‍ മോ​ണ്‍. ജോസഫ് ത​ട​ത്തി​ല്‍ പ​റ​ഞ്ഞു. ഫാ. ​എ​ബി ത​ക​ടി​യേ​ല്‍ സം​ഗ​മത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കു​വേ​ണ്ടി അ​ല്‍​ഫോ​ന്‍​സി​യ​ന്‍ ക്വി​സ് മ​ത്സ​രം ന​ട​ത്തി വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്കി.

അ​ല്‍​ഫോ​ന്‍​സാ നാ​മ​ധാ​രി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബങ്ങ​ളെ​യും പ്ര​ത്യേ​ക​മാ​യി വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യ്ക്കു സ​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥ​ന​യും ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ദേശ​ല​ക്ഷ്യ​ങ്ങ​ള്‍ റെ​ക്ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പാ​ല​യ്ക്കാ​പറ​മ്പി​ല്‍ വി​ശ​ദീ​ക​രി​ച്ചു. വൈ​സ് റെ​ക്ട​ര്‍ ഫാ. ​ആ​ന്‍റണി തോ​ണ​ക്ക​ര, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ഗ​ര്‍​വാ​സി​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, റ​വ. ഡോ. ​തോ​മ​സ് വ​ട​ക്കേ​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ന​ടു​ത്ത​ടം, ഫാ. ​അ​ല​ക്സ് ​മൂ​ല​ക്കു​ന്നേ​ല്‍, ഫാ. ​മാ​ര്‍​ട്ടി​ന്‍ ക​ല്ല​റ​യ്ക്ക​ല്‍, ഫാ. ​ജോ​ര്‍​ജ് ചീ​രാം​കു​ഴി, ഫാ. ഏ​ബ്രഹാം ക​ണി​യാ​മ്പ​ടി​ക്ക​ല്‍, ഫാ. ​തോ​മ​സ് തോ​ട്ടു​ങ്ക​ല്‍, ഫാ.​ഏ​ബ്രഹാം എ​രി​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.