കെ​എ​സ്ഇ​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
Tuesday, June 18, 2024 11:35 PM IST
ക​​ടു​​ത്തു​​രു​​ത്തി: കെ​​എ​​സ്ഇ​​ബി ക​​രാ​​ര്‍ തൊ​​ഴി​​ലാ​​ളി ഷോ​​ക്കേ​​റ്റ് മ​​രി​​ച്ചു. ക​​ല്ല​​റ പു​​ത്ത​​ന്‍​പ​​ള്ളി പാ​​ല​​ക്കാ​​ട്ട് വീ​​ട്ടി​​ല്‍ മൈ​​ക്കി​​ള്‍ മാ​​ത്യു (38) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കുന്നേ​​രം അ​​ഞ്ചോ​​ടെ ക​​ല്ല​​റ മു​​ണ്ടാ​​ര്‍ ത​​മ്പാ​​ന്‍ ബ്ലോ​​ക്ക് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. ത​​ട്ടാ​​പ​​റ​​മ്പ് സൗ​​ത്ത് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ പ​​ഴ​​യ ത​​ടി പോ​​സ്റ്റു​​ക​​ള്‍ മാ​​റ്റി കോ​​ണ്‍​ക്രീ​​റ്റ് പോ​​സ്റ്റു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന പ​​ണി​​ക​​ള്‍ ന​​ട​​ന്നു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. പോ​​സ്റ്റു​​ക​​ള്‍ മാ​​റി​​യ ശേ​​ഷം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ലൈ​​ന്‍ ചാ​​ര്‍​ജ് ചെ​​യ്തു.

ഇ​​തി​​നു​​ശേ​​ഷം പ​​ണി സാ​​ധ​​ന​​ങ്ങ​​ള്‍ എ​​ടു​​ത്തുവ​​യ്ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ​​മീ​​പ​​ത്തു​​ത​​ന്നെ​​യു​​ള്ള തോ​​ടി​​ന​​പ്പു​​റ​​മു​​ള്ള ത​​മ്പാ​​ന്‍ ബ്ലോ​​ക്കി​​ലെ പോ​​സ്റ്റി​​ല്‍ ചാ​​രി​​വ​​ച്ചി​​രു​​ന്ന ഗോ​​വ​​ണി എ​​ടു​​ക്കാ​​നാ​​യി മൈ​​ക്കി​​ള്‍ ത​​നി​​ച്ചു പോ​​കു​​ക​​യാ​​യി​​രു​​ന്നു.

ഗോ​​വ​​ണി എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​വാം ഷോ​​ക്കേ​​റ്റ​​തെ​​ന്ന് ക​​രു​​തു​​ന്നു. ഷോ​​ക്കേ​​റ്റ് മൈ​​ക്കി​​ള്‍ താ​​ഴെ വീ​​ണു​​കി​​ട​​ക്കു​​ന്ന വി​​വ​​രം സ​​മീ​​പ​​വാ​​സി​​ക​​ള്‍ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് മ​​റ്റു തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ഓ​​ടി​​യെ​​ത്തി. എ​​ന്നാ​​ല്‍ യാ​​ത്രാ​​സൗ​​ക​​ര്യ​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ വ​​ള്ള​​ത്തി​​ല്‍ ത​​ല​​യാ​​ഴ​​ത്തെ​​ത്തി​​ച്ച് ഇ​​വി​​ടെ​​നി​​ന്നും വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. അ​​വി​​വാ​​ഹി​​ത​​നാ​​ണ്. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ല്‍​ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍. പി​​താ​​വ്: മാ​​ത്യു. മാ​​താ​​വ്: ലി​​ല്ലി​​ക്കു​​ട്ടി. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍ - ബി​​ജു, സി​​ബി. സം​​സ്‌​​കാ​​രം പി​​ന്നീ​​ട്.