ഉദയനാപുരത്ത്കോഴികൾ കൂട്ടത്തോടെ ചത്തു
Wednesday, June 19, 2024 5:47 AM IST
ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ നേ​രേ​ക​ട​വ്, വ​ല്ല​കം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫാ​മു​ക​ളി​ലെ കോ​ഴി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു.

നേ​രേ​ക​ട​വ് പ്ലാ​ക്ക​ത്ത​റ സു​ഭാ​ഷി​ന്‍റെ ഫാ​മി​ലെ 800 കോ​ഴി​ക​ളി​ൽ 450ഓ​ളം കോ​ഴി​ക​ൾ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ച​ത്തു. വേ​ട്ടം​വേ​ലി ജോ​ളി ജെ​യിം​സി​ന്‍റെ ഫാ​മി​ലെ 4000 കോ​ഴി​ക​ളി​ൽ 400ഓ​ളം കോ​ഴി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ച​ത്ത​ത്. വെ​റ്റ​റി​ന​റി ഡോ​ക്ട​റും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രും ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം ഫാ​മു​ക​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ൾ ശേ​ഖ​രി​ച്ചു.

രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ വ്യ​ക്ത​ത​ക്കാ​യി തി​രു​വ​ല്ല​യി​ലെ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലേ​ക്കും ഭോ​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കും അ​യ​ച്ചു. കോ​ഴി ഇ​റ​ച്ചി, മു​ട്ട എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.