ആ​ധാ​ർ ഉ​ത്ത​ര​വി​ലെ അ​വ്യ​ക്ത​ത: ത​സ്തി​ക ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ അ​ധ്യാ​പ​ക​ർ
Sunday, June 23, 2024 4:43 AM IST
ഈ​രാ​റ്റു​പേ​ട്ട: ആ​ധാ​ർ ഉ​ത്ത​ര​വി​ലെ അ​വ്യ​ക്ത​ത​മൂ​ലം ത​സ്തി​ക ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ൽ അ​ധ്യാ​പ​ക​ർ. ഈ ​വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യ​ത്തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​പ്പോ​ൾ ആ​റാം പ്ര​വൃത്തി ദി​വ​സം ആ​ധാ​റി​ലെ പി​ശ​കു മൂ​ലം ഇ​ൻ​വാ​ലി​ഡാ​യ കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ആ​ധാ​ർ പോ​ർ​ട്ട​ലി​ൽ അ​വ​സ​രം കൊ​ടു​ത്തി​രു​ന്നു.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ അ​ഡ്‌​മി​ഷ​ൻ നേ​ടു​ക​യും ആ​റാം പ്ര​വൃത്തി ദി​വ​സ​ത്തി​നു​ശേ​ഷം ആ​ധാ​ർ ല​ഭി​ക്കു​ക​യും ചെ​യ്ത ധാ​രാ​ളം കു​ട്ടി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തു​മൂ​ലം ചി​ല സ്കൂ​ളു​ക​ളി​ലെ​ങ്കി​ലും രണ്ടാം ഡി​വി​ഷ​ൻ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ആ​ധാ​ർ താ​മ​സി​ച്ചു​കി​ട്ടി​യ കു​ട്ടി​ക​ളെ​ക്കൂ​ടി പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​സ്തി​ക നി​ർ​ണ​യ​ത്തി​നു​ള്ള ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തി​റ​ക്ക​ണ​മെന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ​ ആ​വശ്യം.