മുണ്ടക്കയം ഓപ്പൺ ജിം ഉദ്ഘാടനം ഇന്ന്
1436416
Monday, July 15, 2024 10:26 PM IST
മുണ്ടക്കയം: മുണ്ടക്കയത്ത് നിർമിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് ഡിവിഷൻ മെംബർ ജോഷി മംഗലം, വാർഡ് മെംബർ ലിസി ജിജി എന്നിവർ പ്രസംഗിക്കും.
മുണ്ടക്കയം കോസ്വേ പാലത്തിന് സമീപം ബൈപാസ് റോഡിൽ ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമയുടെ ആസ്തി വികസനഫണ്ടിൽനിന്നു 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പൺ ജിം നിർമിച്ചിരിക്കുന്നത്. കെട്ടിട നിർമാണം എൻജിനിയർ വിഭാഗവും ഉപകരണങ്ങൾ സ്ഥാപിച്ചത് സാമൂഹ്യ നീതി വകുപ്പാണ്. കൂടുതലായി സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമാക്കിയാണ് ഓപ്പൺ ജിമ്മിന്റെ പ്രവർത്തനമെന്ന് ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ പറഞ്ഞു.
രാവിലെയും വെകുന്നേരവും ആളുകൾക്കും ഇത് പ്രയോജനപ്പെടുത്താവും. ഡിവിഷനിലെ ത്രിതല സംവിധാനത്തിൽ ആദ്യമായാണ് ജിം യഥാർഥ്യമാകുന്നത്.