പികെവി പുരസ്കാരം ബിനോയി വിശ്വത്തിന്
1436460
Monday, July 15, 2024 11:30 PM IST
കിടങ്ങൂര്‍: പികെവി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ പികെവി പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിനെ തെരഞ്ഞെടുത്തു.
18ന് കിടങ്ങൂരില്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ വൈകുന്നേരം 4.30 ന് ചേരുന്ന അനുസ്മരണസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പുരസ്കാരം ബിനോയി വിശ്വത്തിന് സമ്മാനിക്കും. സെന്റര്‍ പ്രസിഡന്റ് ജി. വിശ്വനാഥന് നായര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി വി.ടി. തോമസ്, ജോസ് കെ. മാണി എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജോസ്മോന് മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.