എ​രു​മേ​ലി: ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ്പ​ടി​യി​ൽ വെ​ള്ള​ക്കെ​ട്ട്. ഓ​ട​ക​ൾ അ​ട​ഞ്ഞ​തു​മൂ​ലം എ​രു​മേ​ലി ടൗ​ണി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാണ്.

റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പോ​കു​മ്പോ​ള്‍ വ​ഴി​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെട്ടു.