കണ്ഫ്യൂഷനില്നിന്നു കൃത്യതയിലേക്ക് യുവജനങ്ങളെത്തണം: മാര്‍ പുളിക്കല്‍
1436669
Wednesday, July 17, 2024 2:16 AM IST
കൂരോപ്പട: കണ്ഫ്യൂഷനില്നിന്നു കൃത്യതയിലേക്കു യുവജനങ്ങള്‍ എത്തിച്ചേരണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ചങ്ങനാശേരി അതിരൂപത യുവദീപ്തി -എസ്എംവൈഎം കൂരോപ്പട ഹോളിക്രോസ് ഇടവകയില്‍ സംഘടിപ്പിച്ച “യുവജനദിനംഎൽപിദ 2കെ24’’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പുളിക്കല്‍. അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ചാണ്ടി ഉമ്മന്‍ എംഎല്‍എ, വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, അതിരൂപത ഡെപ്യൂട്ടി പ്രസിഡന്റ് ലിൻഡാ ജോഷി, ജനറൽ സെക്രട്ടറി സഞ്ജയ് സതീഷ്, കോട്ടയം ഫൊറോനാ വികാരി റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പുതുവീട്ടില്‍ക്കളം, കോട്ടയം ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന് പുത്തന്‍പുരയില്‍, ഫൊറോന പ്രസിഡന്റ് ആസ്റ്റിന്‍ ടോമി, യൂണിറ്റ് ഡയറക്ടര്‍ ഫാ. റോയി മാളിയേക്കല്‍ സിഎംഐ, യൂണിറ്റ് പ്രസിഡന്റ് ജോജോ മാനുവൽ പി. എന്നിവര്‍ പ്രസംഗിച്ചു.