ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
1436811
Wednesday, July 17, 2024 10:49 PM IST
പൂഞ്ഞാർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബീനാ മധു മോൻ അധ്യക്ഷത വഹിച്ചു.
ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ പ്രസംഗിച്ചു. യോഗ പരീശീലന ക്ലാസ് യോഗ ഇൻസ്ട്രക്ടർ ഡോ. ബ്ലെസി ജോസ്, പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ് കൂട്ടിക്കൽ ആയുഷ് പിഎച്ച്സി ഡോ. സുരേഖ കുര്യൻ എന്നിവർ നയിച്ചു.