കോട്ടമുറിയിലെ വെള്ളക്കെട്ട്: യൂത്ത് കോൺഗ്രസ് വള്ളമിറക്കി പ്രതിഷേധിച്ചു
1436899
Thursday, July 18, 2024 2:15 AM IST
അതിരമ്പുഴ: ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ കോട്ടമുറിയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ വള്ളമിറക്കി പ്രതിഷേധിച്ചു.
കോട്ടമുറി ജംഗ്ഷനിൽനിന്ന് പ്രവർത്തകർ വള്ളം ചുമന്നുകൊണ്ടാണ് പ്രതിഷേധസ്ഥലത്ത് എത്തിയത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും വഴിയാത്രക്കാരും സഞ്ചരിക്കുന്ന പ്രധാന റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ വി.എൻ. വാസവൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ സമരം.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരിയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു.
ഡിസിസി ജനറൽസെക്രട്ടറി ആനന്ദ് പഞ്ഞിക്കാരൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോറോയി പൊന്നാറ്റിൽ, സോബിൻ തെക്കേടം, ഏറ്റുമാനൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബിജു കൂമ്പിക്കൻ, ജോയി പൂവന്നിക്കുന്നേൽ, ജൂബി ഐക്കരക്കുഴി എന്നിവർ പ്രസംഗിച്ചു.