ഹോളി മാഗി ഫൊറോനാ പള്ളിയിൽ : ബൈബിൾ ഒരേസമയം വായിച്ച് 200 കുടുംബനാഥന്മാർ
1438224
Monday, July 22, 2024 7:34 AM IST
മണിമല: ഹോളി മാഗി ഫൊറോനാ പള്ളിയിൽ ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി. ഇടവകയുടെ ഇരുന്നൂറാം വാർഷികത്തിന്റെ ഭാഗമായാണ് പിതൃ വേദിയുടെ നേതൃത്വത്തിൽ കുടുംബനാഥന്മാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്.
ഇടവക വികാരിയുടെ ആശീർവാദ പ്രാർഥനയ്ക്കുശേഷം ബൈബിളിലെ പുസ്തകങ്ങളുടെയും അധ്യായങ്ങളുടെയും ക്രമത്തിൽ ഇരുന്ന കുടുംബനാഥന്മാർ മുൻകൂട്ടി നിർദേശിച്ചിരുന്ന ബൈബിൾ ഭാഗങ്ങൾ ഒരേസമയം വായന ആരംഭിക്കുകയായിരുന്നു. ഒരു മണിക്കൂർ കൊണ്ട് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി.
ദ്വിശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നുവരുന്നത്. പരിപാടികൾക്ക് വികാരി ഫാ. മാത്യു താന്നിയത്ത്, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.