പി.ടി. അനൂപ് വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ്
1438244
Monday, July 22, 2024 10:58 PM IST
മണിമല: വെള്ളാവൂർ പഞ്ചായത്തിൽ പുതിയ പ്രസിഡന്റായി സിപിഐയിലെ പി.ടി. അനൂപിനെ തെരഞ്ഞെടുത്തു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ടി.എസ്. ശ്രീജിത്ത് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
13 അംഗ ഭരണസമിതിയിൽ പി.ടി. അനൂപിന് ഏഴ് വോട്ടും എതിർ സ്ഥാനാർഥിയായിരുന്ന ബിജെപിയിലെ പി. രാധാകൃഷ്ണന് മൂന്നു വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു.