പ്രവർത്തകയോഗം
1438353
Tuesday, July 23, 2024 2:33 AM IST
തലയോലപ്പറമ്പ്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന യംഗ്ഇന്ത്യ പരിപാടിയുടെ വിജയത്തിനായി യൂത്ത് കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം പ്രവർത്തകയോഗം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ടോമി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആദർശ് രഞ്ജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ജിജോ ചെറിയാൻ, സുഹൈൽ അൻസാരി, ഗൗരിശങ്കർ, കെ.കെ. കൃഷ്ണകുമാർ, മോനു ഹരിദാസ്, വി. അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.