സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി
1438363
Tuesday, July 23, 2024 2:33 AM IST
ചങ്ങനാശേരി: റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘടിപ്പിച്ചു. 100ലധികം പേരുടെ കണ്ണുകള്‍ പരിശോധിച്ചു. ആവശ്യമായവര്‍ക്കു കണ്ണട സൗജന്യമായി നല്കി.
സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയും തിരുവല്ലാ മഞ്ഞാടിയിലുള്ള ചൈതന്യ ഐ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ പരിപാടി ഫാ. തോമസ് ചെറിയാന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജയ്സൺ കെ. വര്‍ഗീസ്, സെക്രട്ടറി ഡോ. എ.കെ. അപ്പുക്കുട്ടന്, എം.ആര്. രാജേഷ്, തോമസ് കെ. ഫിലിപ്പ്, മിനു പി. കുര്യാക്കോസ്, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.