പാമ്പാടി ഗവ. എൻജിനിയറിംഗ് കോളജിനെ അനുമോദിച്ചു
1443721
Saturday, August 10, 2024 7:06 AM IST
പാമ്പാടി: ബിടെക് എൻജിനിയറിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പാമ്പാടി ഗവ. എൻജിനിയറിംഗ് കോളജിനെ (ആർഐടി) പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കെടിയു പരീഷയിൽ ഗവ. കോളജുകളിൽ മൂന്നാംസ്ഥാനം ആർഐടിക്ക് ലഭിച്ചിരുന്നു.
പിടിഎ പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎയുടെ ഉപഹാരം കോളജ് പ്രിൻസിപൽ ഡോ.എ. പ്രിൻസിനു കൈമാറി. പിടിഎ സെക്രട്ടറി ഡോ. ഉപമ രാജൻ, സുധാകരൻ നായർ, പ്രഫ. കെ.എം. സുജിത്ത്, ഡോ. റീന മുരളി, ഡോ. ആര്യ നന്ദിനി എന്നിവർ പ്രസംഗിച്ചു.