കുറവിലങ്ങാട്: സർവീസ് സഹകരണ ബാങ്ക്, കോഴാ കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ എക്സിക്യൂട്ടീവ് ക്ലബ് കാർഷിക സെമിനാറും പച്ചക്കറിത്തൈ വിതരണവും നടത്തി.
പദ്ധതികളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പ്രഫ. പി.ജെ. സിറിയക് പൈനാപ്പള്ളിൽ, ഫ്രാൻസിസ് മാടപ്പാട്ടിന് പച്ചക്കറിത്തൈ നൽകി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി സെമിനാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റോ യി ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ ജോ ജോസ് ചിറത്തടം, പഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.