കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് കെ.ജി. ബിന്ദു, അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയാറാക്കുന്ന സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സെക്രട്ടറിയുടെ റിപ്പോർട്ടിനെത്തുടർന്ന് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന്റേതാണ് നടപടി. തട്ടിപ്പ് നടത്തിയ അഖിൽ സി. വർഗീസിനെ നേരത്തേ വൈക്കം നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു.