എം​സി റോ​ഡി​ല്‍ ആം​ബു​ല​ന്‍സ് കാ​ല്‍ന​ട​യാ​ത്രി​ക​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു
Wednesday, August 14, 2024 3:08 AM IST
കോ​ട്ട​യം: എം​സി റോ​ഡി​ല്‍ കാ​ല്‍ന​ട യാ​ത്രി​ക​നെ ആം​ബു​ല​ന്‍സ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​ഇ​ന്ദ്ര​പ്ര​സ്ഥം ബാ​റി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. രോ​ഗി​യു​മാ​യി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന കാ​ല്‍ന​ട യാ​ത്രി​ക​നെ ആം​ബു​ല​ന്‍സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യി​ടി​ച്ചു റോ​ഡി​ലേ​ക്കു വീ​ണു യാ​ത്രി​ക​നു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.


അ​പ​ക​ട​ത്തെ​ത്തു​ട​ര്‍ന്ന് ആം​ബു​ല​ന്‍സ് നി​ര്‍ത്തി​യെ​ങ്കി​ലും രോ​ഗി​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പ​രി​ക്കേ​റ്റ കാ​ൽ​ന​ട യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. തു​ട​ര്‍ന്ന് പി​ക്ക്അ​പ് വാ​നി​നു പി​ന്നി​ല്‍ കി​ട​ത്തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.