കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡിലെ യാത്രാ ദുരിതത്തിനു പരിഹാരമായില്ല. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ ദുരിതത്തിൽ. വെയിറ്റിംഗ് ഷെഡെന്ന യാത്രക്കാരുടെ അടിസ്ഥാന ആവശ്യത്തോടു മുഖം തിരിച്ച സമീപനമാണ് നഗരസഭയ്ക്കുള്ളത്. ഇതോടെ മഴയും വെയിലും കൊള്ളാൻ വിധിക്കപ്പെട്ടിരിക്കുകയാണ് യാത്രക്കാർ.
ഇന്നലെ വൈകുന്നേരം നഗരത്തിൽ പെയ്ത കനത്തമഴയിൽ യാത്രക്കാർ അഭയം പ്രാപിച്ചത് സമീപത്തായി നിർമിച്ച താത്കാലിക പന്തലിലാണ്. വെയിറ്റിംഗ് ഷെഡ് ഉടൻ നിർമിക്കുമെന്നാണ് ചെയർപേഴ്സൺ അറിയിച്ചിരുന്നത്. എന്നാൽ വെയിലുമാറി മഴ വന്നിട്ടും വെയിറ്റിംഗ് ഷെഡ് വാഗ്ദാനത്തിൽ മാത്രം ഒതുങ്ങിയെന്നാണ് യാത്രക്കാർ പറയുന്നത്.