പൂവരണി: പൂവരണി സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നാലാമത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍ പൂവരണി വിളക്കുംമരുത് ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. 17 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബാങ്ക് പ്രസിഡന്റ് പ്രഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന്റെ അധ്യക്ഷതയില്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം നിര്‍വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി മീനച്ചില്‍ സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ ഡാര്‍ലിംഗ് ചെറിയാന്, പഞ്ചായത്ത് മെംബര്‍മാരായ മേര്ളി ബേബി, ബിജു കുമ്പന്താനം, ബിന്ദു ശശികുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് മാനേജര്‍ കെ.സുരേഷ്, ഷൈജു വാതല്ലൂര്‍, അനില്‍ മത്തായി, ജോര്‍ജ് തോമസ് മൊളോപ്പറമ്പില്‍, ബിജോയി തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പൂവരണിയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ആവശ്യവും സൗകര്യവും പരിഗണിച്ചാണ് ബാങ്ക് ഭരണസമിതി ഈ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. 2022-23 ല്‍ 56 ലക്ഷം രൂപയുടെയും 2023-24 ല്‍ 60 ലക്ഷം രൂപയുടെയും ഇളവുകള്‍ മരുന്നിന്റെ വിലയില്‍ ബാങ്ക് നല്‍കിയതായി പ്രസിഡന്റ് പ്രഫ. എം.എം. എബ്രാഹം മാപ്പിളക്കുന്നേല്‍ പറഞ്ഞു.