ത്രിതല പഞ്ചായത്ത് വാര്‍ഡ് വിഭജനം: ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷന്‍കൂടി
1451762
Sunday, September 8, 2024 11:50 PM IST
കോട്ടയം: അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളുണ്ടായിരുന്നത് പുതിയ വിജ്ഞാപന പ്രകാരം 23 ആയി ഉയര്‍ത്തി. ഇതില്‍ 12 ഡിവിഷനുകള്‍ സ്ത്രീകള്‍ക്കായും രണ്ടു ഡിവിഷനുകള്‍ പട്ടികജാതിക്കാര്‍ക്കും ഒരു ഡിവിഷന് പട്ടികജാതികളില്പെടുന്ന സ്ത്രീകള്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്.
11 ബ്ലോക്ക് പഞ്ചായത്തുകളിലും ഒന്നുമുതല്‍ രണ്ടുവരെ ഡിവിഷനുകള്‍ വര്‍ധിച്ചു. പാമ്പാടി, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളില്‍ പുതുക്കിയ വിജ്ഞാപനമനുസരിച്ച് 15 ഡിവിഷനുകളും ബാക്കി എല്ലാ ബ്ലോക്കുകളിലും 14 ഡിവിഷനുകളുമാണുള്ളത്.
ബ്ലോക്ക് പഞ്ചായത്തുകളും പുതുക്കിയ
ഡിവിഷനുകളുടെ എണ്ണവും
വൈക്കം - 14
കടുത്തുരുത്തി - 14
ഏറ്റുമാനൂര്‍ - 14
ഉഴവൂര്‍ - 14
ളാലം - 14
ഈരാറ്റുപേട്ട - 14
പാമ്പാടി - 15
പള്ളം - 14
മാടപ്പള്ളി - 14
വാഴൂര്‍ - 14
കാഞ്ഞിരപ്പള്ളി - 15
ജില്ലയില്‍ 71 പഞ്ചായത്തുകളില്‍ ഒന്നുമുതല്‍ രണ്ടുവരെ വാര്‍ഡുകളാണ് ഓരോ പഞ്ചായത്തിലും വര്‍ധിച്ചിരിക്കുന്നത്. അതിരമ്പുഴ, പനച്ചിക്കാട്, എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ 24 വാര്‍ഡുകളും മുണ്ടക്കയം പഞ്ചായത്തില്‍ 23 വാര്‍ഡുകളുമായി.
പഞ്ചായത്തുകള്‍, പുതുക്കിയ വാര്‍ഡുകളുടെ എണ്ണം
തലയാഴം -16
ചെമ്പ് -16
മറവന്തുരുത്ത് - 16
ടിവി പുരം - 15
വെച്ചൂര്‍ -14
ഉദയനാപുരം -18
കടുത്തുരുത്തി -20
കല്ലറ -14
മാഞ്ഞൂര്‍ -19
മുളക്കുളം -18
ഞീഴൂര്‍ -15
തലയോലപ്പറമ്പ് -17
വെള്ളൂര്‍ -17
അയ്മനം -21
അതിരമ്പുഴ -24
ആര്‍പ്പൂക്കര -17
നീണ്ടൂര്‍ -15
കടപ്ലാമറ്റം -14
മരങ്ങാട്ടുപിള്ളി -15
കാണക്കാരി -17
വെളിയന്നൂര്‍ -14
കിടങ്ങൂര്‍ -16
കുറവിലങ്ങാട് -15
ഉഴവൂര്‍ -14
രാമപുരം -19
ഭരണങ്ങാനം -14
കരൂര്‍ -17
കൊഴുവനാല്‍ -14
കടനാട് -15
മീനച്ചില്‍ -14
മുത്തോലി -14
മേലുകാവ് -14
മൂന്നിലവ് -14
പൂ്ഞ്ഞാര് -14
പൂഞ്ഞാര്‍ തെക്കേകര-15
തലപ്പലം -14
തീക്കോയി -14
തലനാട് -14
തിടനാട് -16
അകലക്കുന്നം -15
എലിക്കുളം -17
കൂരോപ്പട -19
പാമ്പാടി -21
പള്ളിക്കത്തോട് -15
മീനടം -14
അയര്‍ക്കുന്നം -21
കുമരകം -16
പുതുപ്പള്ളി -19
പനച്ചിക്കാട് -24
തിരുവാര്‍പ്പ് -19
വിജയപുരം -20
മണര്‍കാട് -19
കറുകച്ചാല്‍ -17
കുറിച്ചി -22
മാടപ്പള്ളി -22
പായിപ്പാട് -17
തൃക്കൊടിത്താനം-22
വാകത്താനം -21
വാഴപ്പള്ളി -22
ചിറക്കടവ് -22
കങ്ങഴ -16
നെടുംകുന്നം -16
വെള്ളാവൂര്‍ -14
വാഴൂര്‍ -15
എരുമേലി -24
കാഞ്ഞിരപ്പള്ളി -24
കൂട്ടിക്കല്‍ -14
മണിമല -16
മുണ്ടക്കയം -23
പാറത്തോട് -21
കോരുത്തോട് -14