കോട്ടയം: കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് തിരുനക്കര പാഡി - സിവില്‍ സപ്ലൈകോ ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു.
സര്‍ക്കാര്‍ പഞ്ചസാരയ്ക്കു വില കൂട്ടിയ സാഹചര്യത്തില്‍ പാടി - സിവില്‍ സപ്ലൈകോ ഓഫീസിന് മുന്നില്‍ മധുരമില്ലാത്ത കട്ടന്‍കാപ്പിയുണ്ടാക്കി വിതരണം നടത്തുകയും ചെയ്തു. സംസ്ഥാന വൈസ് ചെയര്മാന് പ്രഫ. ബാലു ജി. വെള്ളിക്കര, റോയി ജോസ്, മോഹന്‍ദാസ് ആബലാടില്, ലൗജിന് മാളിയേക്കല്‍, ജോയി സി. കാപ്പന്, രാജേഷ് ഉമ്മന്‍ കോശി, ജയ്സണ്‍ മാത്യു ജോസ്, വിപിന്‍ രാജു ശൂരനാട്, ജി. ജഗദീഷ്, സന്തോഷ് മൂക്കലിക്കാട്ട്, വി.കെ. സന്തോഷ് വള്ളോംകുഴിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.