കൃ​ഷി​വ​കു​പ്പി​ന്‍റെ 11 ഓ​ണ​ച്ച​ന്ത​ക​ള്‍
Monday, September 9, 2024 11:46 PM IST
കോ​​ട്ട​​യം: ഓ​​ണ​​ത്തെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ കൃ​​ഷി​​വ​​കു​​പ്പ്. പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ളും മാ​​ര്‍​ക്ക​​റ്റ് വി​​ല​​യേ​​ക്കാ​​ള്‍ കു​​റ​​ച്ച് സാ​​ധാ​​ര​​ണ​​ക്കാ​​ര്‍​ക്ക് ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി ജി​​ല്ല​​യി​​ലെ എ​​ല്ലാ ബ്ലോ​​ക്കു​​ക​​ളി​​ലും ഒ​​രു ഓ​​ണ​​ച്ചന്ത​​ വീ​​തം 11 ഓ​​ണ​​ച്ച​​ന്ത​​ക​​ളാ​​ണ് കൃ​​ഷി വ​​കു​​പ്പ് ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ക​​ര്‍​ഷ​​ക​​രി​​ല്‍നി​​ന്നു നേ​​രി​​ട്ടും ഹോ​​ര്‍​ട്ടി കോ​​ര്‍​പ്പി​​ല്‍നി​​ന്നു​​മാ​​ണ് പ​​ച്ച​​ക്ക​​റി​​ക​​ള്‍ സം​​ഭ​​രി​​ച്ച​​ത്. ജൈ​​വ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ള്ള ക​​ര്‍​ഷ​​ക​​രി​​ല്‍നി​​ന്നു പ​​ച്ച​​ക്ക​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നി​​ല​​വി​​ലെ മാ​​ര്‍​ക്ക​​റ്റ് വി​​ല​​യെ​​ക്കാ​​ള്‍ 20 ശ​​ത​​മാ​​നം വി​​ല​​കൂ​​ട്ടി​​യാ​​ണ് കൃ​​ഷി​​വ​​കു​​പ്പ് സം​​ഭ​​രി​​ച്ച​​ത്. സാ​​ധാ​​ര​​ണ ക​​ര്‍​ഷ​​ക​​രി​​ല്‍നി​​ന്നു​​ള്ള പ​​ച്ച​​ക്ക​​റി ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ 10 ശ​​ത​​മാ​​നം വി​​ല​​കൂ​​ട്ടി​​യാ​​ണ് സം​​ഭ​​രി​​ക്കു​​ന്ന​​ത്. സം​​ഭ​​രി​​ച്ച പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഓ​​ണ​​ച്ച​​ന്ത​​ക​​ളി​​ലൂടെ മാ​​ര്‍​ക്ക​​റ്റ് വി​​ലയേ​​ക്കാ​​ള്‍ 30 ശ​​ത​​മാ​​നം വി​​ല കു​​റ​​ച്ചാ​​ണ് വി​​ല്പ​​ന ന​​ട​​ത്തു​​ന്ന​​ത്.

പ​​ച്ച​​ക്ക​​റി​​ക​​ള്‍
വ​​ട്ട​​വ​​ട​​യി​​ല്‍നി​​ന്ന്

കോ​​ട്ട​​യം: ഓ​​ണ​​മ​​ടു​​ത്ത​​തോ​​ടെ വി​​ള​​വെ​​ടു​​പ്പു ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ക​​യാ​​ണ് പ​​ച്ച​​ക്ക​​റി ഗ്രാ​​മ​​മാ​​യ മൂ​​ന്നാ​​റി​​നു സ​​മീ​​പ​​മു​​ള്ള വ​​ട്ട​​വ​​ടയിൽ. ഓ​​ണ​​വി​​പ​​ണി മു​​മ്പി​​ല്‍​ക​​ണ്ട് ക​​ര്‍​ഷ​​ക​​ര്‍ വി​​ത്തെ​​റി​​ഞ്ഞ​​തൊ​​ക്കെ​​യും വി​​ള​​വെ​​ടു​​ക്കാ​​റാ​​യി. ജി​​ല്ല​​യി​​ല്‍ വെ​​ജി​​റ്റ​​ബി​​ള്‍ ആ​​ന്‍​ഡ് ഫ്രൂ​​ട്ട് പ്ര​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ലും ഹോ​​ര്‍​ട്ടി​​കോ​​ര്‍​പ്പു​​മാ​​ണ് പ​​ച്ച​​ക്ക​​റി​​ക​​ള്‍ സം​​ഭ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ സം​​വി​​ധാ​​നം. കൃ​​ഷി വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ നേ​​രി​​ട്ടെ​​ത്തി​​യാ​​ണ് ജി​​ല്ല​​യി​​ലേ​​ക്കാ​​വ​ശ്യ​മാ​​യ പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ഴ​വ​​ര്‍​ഗ​​ങ്ങ​​ളും സം​​ഭ​​രി​​ക്കു​​ന്ന​​ത്. ഓ​​രോ ദി​​വ​​സ​​വും നി​​ര​​വ​​ധി ലോ​​ഡ് പ​​ച്ച​​ക്ക​​റി​​ക​​ളാ​​ണ് വ​​ട്ട​​വ​​ട​​യി​​ല്‍നി​​ന്നു ജി​​ല്ല​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. നേ​​രി​​ട്ടും വ്യാ​​പാ​​രി​​ക​​ള്‍​ക്കു​​ള്ള ലോ​​ഡ് വ​​രു​​ന്നു​​ണ്ട്.


കാ​​ര​​റ്റ്, ബീ​​റ്റ്‌​​റൂ​​ട്ട്, കാ​​ബേ​​ജ്, വെ​​ളു​​ത്തു​​ള്ളി, ബീ​​ന്‍​സ്, ഗ്രീ​​ന്‍​പീ​​സ്, ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്, കോ​​ളി​​ഫ്‌​​ള​​വ​​ര്‍, ബ്രോ​​ക്കോ​​ളി, മ​​ല്ലി​​യി​​ല, പു​​തി​​ന, മ​​ധു​​ര മു​​ള്ള​​ങ്കി തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ​​ച്ച​​ക്ക​​റി​​ക​​ളും സ്‌​​ട്രോ​​ബെ​​റി, പാഷ​​ന്‍​ഫ്രൂ​​ട്ട്, അ​​വ​​ക്കാ​​ഡോ, മ​​ര​​ത്ത​​ക്കാ​​ളി തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ളു​​മാ​​ണ് പ്ര​​ധാ​​ന വി​​ള​​ക​​ള്‍. ഏ​​ക​​ദേ​​ശം 27,480 ട​​ണ്‍ പ​​ച്ച​​ക്ക​​റി​​യാ​​ണ് വ​​ട്ട​​വ​​ട​​യി​​ലെ വാ​​ര്‍​ഷി​​ക ഉ​​ത്പാ​​ദ​​നം.

വ​​ര്‍​ഷ​​ത്തി​​ല്‍ മൂ​​ന്ന് സീ​​സ​​ണി​​ലാ​​ണ് വ​​ട്ട​​വ​​ട​​യി​​ല്‍ കൃ​​ഷി. ഏ​​പ്രി​​ല്‍, മേ​​യ് മാ​​സ​​ത്തി​​ലെ വേ​​ന​​ല്‍മ​​ഴ​​യോ​​ടെ ഒ​​ന്നാം​​വി​​ള കൃ​​ഷി​​യാ​​രം​​ഭി​​ക്കു​​ന്നു. മേ​​യ് മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ വ​​രെ​​യു​​ള്ള ആ​​ദ്യ സീ​​സ​​ണാ​​ണ് ഓ​​ണ​​ക്കാ​​ല​​ത്തെ സ​​മൃ​​ദ്ധ​​മാ​​ക്കു​​ന്ന​​ത്. കാ​​ര​​റ്റ്, കാ​​ബേ​​ജ്, ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്, പ​​ല​​യി​​നം ബീ​​ന്‍​സു​​ക​​ള്‍, വെ​​ളു​​ത്തു​​ള്ളി എ​​ന്നി​​വ​​യാ​​ണ് ഈ ​​സ​​മ​​യ​​ത്തെ പ്ര​​ധാ​​ന കൃ​​ഷിയി​​ന​​ങ്ങ​​ള്‍. ഇ​​വ​​യി​​ല്‍ ഭൂ​​രി​​ഭാ​ഗ​​വും ഓ​​ണ​​ക്കാ​​ല​​ത്ത് വി​​ള​​വെ​​ടു​​ക്കാ​​ന്‍ പാ​​ക​​മാ​​കും. എ​​ന്നാ​​ല്‍ ഇ​​ത്ത​​വ​​ണ ഉ​​ഷ്ണ​​ത​​രം​​ഗ​​വും വൈ​​കി​​യെ​​ത്തി​​യ മ​​ഴ​​യും കൃ​​ഷി​​യെ സാ​​ര​​മാ​​യി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. 160 ഹെ​​ക്ട​​റി​​ല്‍ കാ​​ര​​റ്റ്, 210 ഹെ​​ക്ട​​റി​​ല്‍ കാ​​ബേ​​ജ്, 350 ഹെ​​ക്ട​​റി​​ല്‍ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്, 150 ഹെ​​ക്ട​​റി​​ല്‍ ബീ​​ന്‍​സ്, 80 ഹെ​​ക്ട​​റി​​ല്‍ വെ​​ളു​​ത്തു​​ള്ളി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഈ ​​സീ​​സ​​ണി​​ലെ കൃ​​ഷി​​യു​​ടെ അ​​ള​​വ്.