ഓ​ണ​മ​ധു​ര​വു​മാ​യി ശ​ര്‍​ക്ക​ര​വി​പ​ണി
Monday, September 9, 2024 11:46 PM IST
കോ​​ട്ട​​യം: ഓ​​ണ​​ത്തി​​ന് മ​​ധു​​രം പ​​ക​​രാ​​ന്‍ പാ​​യ​​സം വേ​​ണം. അ​​ത് അ​​രി​​പ്പാ​​യ​​സം ത​​ന്നെ വേ​​ണ​​മെ​​ന്ന് പ​​ല​​ര്‍​ക്കും താ​​ത്​​പ​​ര്യം. അ​​രി​​പ്പാ​​യ​​സം തൂ​​ശ​​നി​​ല​​യി​​ല്‍ ഒ​​ഴി​​ച്ചു​​ക​​ഴി​​ക്കു​​ന്ന​​തി​​ന് ര​​സ​​മൊ​​ന്നു​​വേ​​റെ. ഒ​​രു പ​​ഴ​​വും കൊ​​റി​​ക്കാ​​ന്‍ അ​​ല്‍​പം ശ​​ര്‍​ക്ക​​ര​​വ​​ര​​ട്ടി​​യു​​മു​​ണ്ടെ​​ങ്കി​​ല്‍ എ​​ത്ര ര​​സം.

ഓ​​ണം അ​​ടു​​ത്ത​​തോ​​ടെ ശ​​ര്‍​ക്ക​​ര വി​​ല്‍​പ്പ​​ന പൊ​​ടി​​പൊ​​ടി​​ക്കു​​ക​​യാ​​ണ്. ശ​​ര്‍​ക്ക​​ര​​വ​​ര​​ട്ടി, ഇ​​ല​​യ​​ട, പാ​​യ​​സം എ​​ന്നി​​വ​​യ്‌​​ക്കെ​​ല്ലാം ശ​​ര്‍​ക്ക​​ര വേ​​ണം. മ​​റ​​യൂ​​രി​ന്‍റെ മ​​ധു​​ര​​വും ത​​നി​​മ​​യു​​ള്ള ശ​​ര്‍​ക്ക​​ര വി​​പ​​ണി​​യ​​ലു​​ണ്ട്. പ​​ന്ത​​ളം, പാ​​ല​​ക്കാ​​ട് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു ശ​​ര്‍​ക്ക​​ര ധാ​രാ​ളം വ​​രു​​ന്നു​​ണ്ട്. മ​​റ​​യൂ​​ര്‍ ശ​​ര്‍​ക്ക​​ര എ​​ന്ന പേ​​രി​​ല്‍ ത​​മി​​ഴ്നാ​​ട്ടി​​ല്‍നി​​ന്നു വ്യാ​​ജ​​നും വേ​​ണ്ടു​​വോ​​ള​​മു​​ണ്ട്. 80 രൂ​​പ നി​​ര​​ക്കി​​ലാ​​ണ് ശ​​ര്‍​ക്ക​​ര വി​​ല്‍​പ്പ​​ന. തേ​​നി​​യി​​ൽ​നി​​ന്നു​​മെ​​ത്തു​​ന്ന​​തി​​ന് വി​​ല 60 രൂ​​പ​യാ​ണ്.