കോട്ടയം: ജില്ലയിലെ കൺട്രോൾ റൂമിലേക്ക് പുതിയതായി അനുവദിച്ച പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് നിർവഹിച്ചു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്പി എം.ആർ. സതീഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ. തോമസ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസ്, എസ്എച്ച്ഒമാർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.