ക​ട​പ്ലാ​മ​റ്റം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​രു കോ​ടി
Friday, September 13, 2024 6:38 AM IST
കു​റ​വി​ല​ങ്ങാ​ട്: ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ ഫ​ണ്ടിൽ നിന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ബി​ൽ​ഡിം​ഗ് വി​ഭാ​ഗം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.


കു​മ്മ​ണ്ണൂ​ർ-​ക​ട​പ്ലാ​മ​റ്റം-​വ​യ​ലാ-​വെ​മ്പ​ള്ളി റോ​ഡി​ന്‍റെ റീ​ടാ​റിം​ഗ് ജോ​ലി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ലെ​വ​ലിം​ഗ് വ​ർ​ക്കു​ക​ൾ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.