ചങ്ങനാശേരി: മുംബൈ, ഡല്‍ഹി, കല്‍ക്കട്ട, ബംഗളൂരു, ചെന്നൈഎന്നിവടങ്ങളില്നിന്നും കേരളത്തിലേക്കും കാസര്‍കോട്ടുനിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയും തിരുവനന്തപുരത്തേക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോനാ സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം ഉദ്ഘാടനം ചെയ്തു. ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, ബാബു വള്ളപ്പുര, ഔസേപ്പച്ചന് ചെറുകാട്, കെ.എസ്. ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, ലിസി ജോസ്, മേരിക്കുട്ടി പാറക്കടവില്‍, തങ്കച്ചന് പുല്ലുകാട്ട്, ജോസഫ് കാര്‍ത്തികപ്പള്ളി, ബേബിച്ചന് പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.