അരുവിത്തുറ: സെന്റ് ജോർജസ് കോളജ് കെമിസ്ട്രി വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കെം ഫെസ്റ്റ് - 2024 ന്റെ പ്രമോ വീഡിയോ പുറത്തിറക്കി. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് വീഡിയോ പ്രകാശനം ചെയ്തു.
കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, മറ്റ് അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.