എബി എം. പൊന്നാട്ട് നിയോജകമണ്ഡലം പ്രസിഡന്റ്
1453332
Saturday, September 14, 2024 6:50 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റായി എബി എം. പൊന്നാട്ടിനെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എക്സികുട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ പ്രഖ്യാപനം നടത്തി. സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം, പ്രിന്‍സ് ലൂക്കോസ്, വി.ജെ ലാലി, എ.കെ. ജോസഫ്, ജോയ് ചെട്ടിശേരി, പി.സി. ചാണ്ടി, പ്രമോദ് കൃഷ്ണന്, ലിസി കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു.