പാലാ: സ്നേഹഗിരി സിസ്റ്റേഴ്സ് നടത്തുന്ന ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് ശാന്തി ഭവനില്‍ ഓണാഘോഷത്തിനുള്ള സാധനങ്ങള്‍ യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈമാറി.
സമ്മേളനം ഉള്ളനാട് പള്ളി വികാരി ഫാ. മാത്യു മതിലകത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍, യൂത്ത് ഫ്രണ്ട്-എം ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സക്കറിയാസ് ഐപ്പന്‍പറമ്പികുന്നേല്‍, ദേവസ്യാച്ചന് കുന്നക്കാട്ട്, ജോബിന് നെല്ലിക്കാനിരപ്പില്, ടോണി ഉപ്പുട്ടില്‍, ബോണി കലവനാല്‍ , ജോസിന് പുത്തന്‍വീട്ടില്‍, ലാലു കളരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.