ഈരാറ്റുപേട്ട: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് കഴിഞ്ഞദിവസം അന്തരിച്ച പി.എസ്. രശ്മി (38)യുടെ മൃതദേഹം സംസ്കരിച്ചു. തിടനാട് പുതുപ്പറമ്പില്‍ പി.എന്‍. സുകുമാരന്‍നായർ-ഇന്ദിരാദേവി ദന്പതികളുടെ മകളാണ്. ഭര്‍ത്താവ്: ദീപാപ്രസാദ് (ഫോട്ടോഗ്രാഫര്‍, ടൈംസ് ഓഫ് ഇന്ത്യ).
സഹോദരി: പി.എസ്. സുസ്മി. ഞായറാഴ്ച രാവിലെ ദേഹസ്വാസ്ഥ്യത്തെത്തുടര്ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പി.സി. ജോര്‍ജ്, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന നേതാക്കളായ എം.വി. വിനീത, സുരേഷ് എടപ്പാള്‍, കെ.പി. റെജി, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്, സെക്രട്ടറി ജോബിന് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.