സി​ഐ​എ​സ്‌​സി​ഇ നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് 17 മു​ത​ല്‍ 21 വ​രെ മാന്നാനം കെ​ഇ സ്‌​കൂ​ളി​ല്‍
Tuesday, September 17, 2024 12:08 AM IST
കോ​ട്ട​യം: ഐ​സി​എ​സ്ഇ, ഐ​എ​സ്ഇ സ്‌​കൂ​ള്‍ ബോ​ര്‍​ഡ് (സി​ഐ​എ​സ്‌​സി​ഇ) ന​ട​ത്തു​ന്ന ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍​ക്ക് മാ​ന്നാ​നം കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. 17ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം 21നു ​സ​മാ​പി​ക്കും.

രാ​ജ്യ​ത്തെ 13 റീ​ജ​ണു​ക​ളി​ല്‍​നി​ന്നും ദു​ബാ​യി​ലെ ഒ​രു റീ​ജ​ണി​ല്‍​നി​ന്നു​മാ​യി അ​ണ്ട​ര്‍ 14, 17, 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 41 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കും. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ടി​ലും മാ​ന്നാ​നം കെ​ഇ കോ​ള​ജ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 800ല്‍​പ്പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. 18നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു പ​താ​ക ഉ​യ​ര്‍​ത്തും. മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, സി​ഐ​എ​സ്‌​സി​ഇ കേ​ര​ള റീ​ജി​യ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

21നു ​വൈ​കു​ന്നേ​രം നാ​ലി​നു ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രൊ​വി​ന്‍​സ് പ്രൊ​വി​ഷ്യാ​ള്‍ ഫാ. ​ആ​ന്‍റ​ണി ഇ​ളം​തോ​ട്ടം സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​ഐ​എ​സ്‌​സി​ഇ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​ന്‍​ഡ് സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ഇ​മ്മാ​നു​വേ​ല്‍, മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം പ്രി​യോ​ര്‍ റ​വ.​ഡോ. കു​ര്യ​ന്‍ ചാ​ല​ങ്ങാ​ടി സി​എം​ഐ പ്ര​സം​ഗി ക്കും.


​തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും തെ​ള്ള​കം കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്തും മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലും വി​ത​ര​ണം ചെ​യ്യും. റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ, ഫാ. ​ഷൈ​ജു സേ​വ്യ​ര്‍ സി​എം​ഐ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രൗ​ണ്ടി​ല്‍ 20, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നും എ​സ്ജി​എ​ഫ്‌​ഐ ഖേ​ലോ ഇ​ന്ത്യ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കും.

17 മു​ത​ല്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും ദു​ബാ​യി​യി​ല്‍​നി​ന്നും ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​ച്ചേ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​ശീ​ല​ക​രും മാ​നേ​ജ​ര്‍​മാ​രും 22നു ​മ​ട​ങ്ങും. ഇ​വ​ര്‍​ക്കു​ള്ള താ​മ​സ​സൗ​ക​ര്യ​വും കെ​ഇ സ്‌​കൂ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സി​ഐ​എ​സ്‌​സി​ഇ കേ​ര​ള റീ​ജ​ൺ സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് ഗെ​യിം​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ, കെ​ഇ സ്‌​കൂ​ള്‍ വൈ​സ്പ്രി​ന്‍​സി​പ്പ​ല്‍ റോ​യി മൈ​ക്കി​ള്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി. ​ഷ​ബീ​റ, ബെ​ച്ച​ന്‍ എ​സ്. നാ​ഥ്, സോ​ണി​യ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.