ഏറ്റുമാനൂർ: വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചശേഷം ഒളിവിലായിരുന്ന യുവാവ് പോലീസ് അറസ്റ്റിൽ. പട്ടിത്താനത്തു താമസിക്കുന്ന വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച ആലപ്പുഴ മണ്ണഞ്ചേരി അമ്പനാകുളങ്ങര ഭാഗത്ത് തെക്കേവെളി വീട്ടിൽ അജ്മൽ (27)നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് വെളുപ്പിന് വീടിന്റെ വാതിൽ തകര്‍ത്ത് അകത്തുകയറി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച വീട്ടമ്മയുടെ സഹോദരനെയും ഇയാൾ ആക്രമിച്ചു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഏറ്റുമാനൂർ പോലീസിന്റെ തെരച്ചിലിൽ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.